Sat. Jan 18th, 2025
ന്യൂ ഡല്‍ഹി:

കഴിഞ്ഞ 24 മണിക്കൂറിനിടെ 2958 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 49,391. ഇന്ന് 126 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 1694 ആയി. 

അതെ സമയം, രാജ്യത്ത് 30 ബിഎസ്എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ജോധ്പുരിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്കാണ് രോഗ ബാധ. ഡല്‍ഹിയില്‍ കൂടുതല്‍ ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സൈന്യം കൂടുതല്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.