Mon. Dec 23rd, 2024
ശ്രീനഗർ:

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ധാക്കിയതിന് പിന്നാലെ പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലില്‍ കഴിയുന്ന ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയുടെ വീട്ടു തടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മുഹമ്മദ് സാഗര്‍, പിഡിപി നേതാവ് സര്‍താജ് മദനി എന്നിവരുടെ തടങ്കൽ കാലാവധിയും നീട്ടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചു മുതല്‍ ഇവർ തടങ്കലിൽ കഴിയുകയാണ്. സർക്കാരിന്റെ തടങ്കൽ നീട്ടിയ നടപടി അവിശ്വസനീയമാംവിധം ക്രൂരവും പ്രതിലോമകരവുമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ മര്‍ അബ്ദുള്ള ട്വിറ്ററിലൂടെ പ്രതികരിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam