Fri. Apr 4th, 2025
തിരുവനന്തപുരം:

ചെത്ത് തൊഴിലാളികളെ സംരക്ഷിക്കാന്‍ വേണ്ടി കള്ള് ഷാപ്പുകള്‍ മെയ് 13 മുതൽ തുറന്ന് പ്രവര്‍ത്തിക്കുമെന്നും സംസ്ഥാനത്ത് മദ്യനിരോധനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. കള്ള് ഉല്‍പ്പാദനം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ടെന്നും തെങ്ങൊരുക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.  മറ്റ് സംസ്ഥാനങ്ങളില്‍ മദ്യ ഷോപ്പുകള്‍ തുറന്നപ്പോഴുണ്ടായ പ്രശ്‌നങ്ങൾ നമ്മൾ കണ്ടതാണെന്നും അത് ആവർത്തിക്കാതിരിക്കാനാണ് ഇവിടെ മദ്യവിൽപ്പന വൈകിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Arya MR