ഡൽഹി:
സുപ്രീംകോടതി ജഡ്ജി റോഹിന്റൻ നരിമാന്റെ ഉത്തരവിനെതിരെ മോശം പ്രചാരണം നടത്തിയ മൂന്ന് അഭിഭാഷകർക്ക് തടവുശിക്ഷ. ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് കോടതി അലക്ഷ്യത്തിന്റെ പേരിൽ മൂന്ന് മാസത്തേക്ക് തടവുശിക്ഷ വിധിച്ചത്. അഭിഭാഷക സംഘടന നേതാക്കളും സുപ്രീംകോടതി മുതിർന്ന അഭിഭാഷരുമായ അഡ്വ. വിജയ് കുർല, അഡ്വ. റാഷിദ് ഖാൻ, അഡ്വ. നിലേഷ് ഒജാ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മലയാളി അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയ്ക്കെതിരെ സുപ്രീംകോടതി എടുത്ത നടപടിയെ ചോദ്യം ചെയ്താണ് മൂവരും രംഗത്തെത്തിയത്.