Sun. Dec 22nd, 2024
തിരുവനന്തപുരം:

ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 1200ഓളം വിദ്യാർത്ഥികളെ നോണ്‍ സ്‌റ്റോപ്പ് ട്രെയിനില്‍ എത്തിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്നും ഇക്കാര്യത്തില്‍ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തിയാല്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ഡല്‍ഹിയിലെത്തി ട്രെയിനില്‍ യാത്രതിരിക്കാനാവുമെന്നും ഇതിനായി റെയില്‍വേയുമായി ബന്ധപ്പെടാന്‍ ഡല്‍ഹി മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.