Fri. Nov 22nd, 2024
ഡൽഹി:

സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ആരോഗ്യ സേതു ആപ്പ് സേവനം ഉറപ്പു വരുത്താന്‍ പുതിയ പദ്ധതി ആവിഷ്കരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.  സാധാരണ ഫീച്ചര്‍ ഫോണുകളും ലാന്‍ഡ്‌ലൈന്‍ കണക്ഷനും ഉള്ള പൗരന്മാരെ ആരോഗ്യ സേതുവിന്‍റെ പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്നതിനായി, “ആരോഗ്യ സേതു ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സിസ്റ്റം നടപ്പിലാക്കാനാണ് തീരുമാനം.

ഈ ടോള്‍ ഫ്രീ സേവനം രാജ്യത്തുടനീളം ലഭ്യമാണ്. 1921 എന്ന നമ്ബറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കിയാല്‍ അവരുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍ അഭ്യര്‍ത്ഥിച്ച്‌ ഒരു കോള്‍ തിരികെ ലഭിക്കും. ആരോഗ്യ സേതു ആപ്പില്‍ തയ്യാറാക്കിയ അതേ ചോദ്യങ്ങളായിരിക്കും ചോദിക്കുക.

കൂടാതെ നല്‍കിയ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി, പൗരന്മാര്‍‌ക്ക് അവരുടെ ആരോഗ്യസ്ഥിതിയെ സൂചിപ്പിക്കുന്ന ഒരു എസ്‌എംഎസ് ലഭിക്കും. തുടര്‍ന്നും കോവിഡ് പരിരക്ഷ സംബന്ധിച്ചുള്ള കൂടുതല്‍‌ അലേര്‍‌ട്ടുകള്‍‌ പൗരന്‍മാര്‍ക്ക് ലഭിക്കും. മൊബൈല്‍ ആപ്ലിക്കേഷന് സമാനമായി 11 പ്രാദേശിക ഭാഷകളിലാണ് സേവനം നടപ്പിലാക്കുന്നത്. 

By Arya MR