Tue. Apr 23rd, 2024
ന്യൂ ഡല്‍ഹി:

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ തീയതി പുറത്തു വിട്ട് മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാല്‍. ജൂലൈ 26ന് നീറ്റ് പരീക്ഷ നടത്തും. എഞ്ചിനിയറിംഗ് പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയുടെ മെയിന്‍ ജൂലൈ 18 മുതല്‍ 23 വരെ നടത്തും.

അഡ്വാന്‍സ്ഡ് പരീക്ഷ ഓഗസ്റ്റില്‍ നടത്തുമെന്നും തീയതി പിന്നീട് തീരുമാനിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയുടെ തീയതികള്‍ ഉടന്‍ തീരുമാനിക്കുമെന്നും രമേഷ് പൊഖ്റിയാല്‍ വ്യക്തമാക്കി.