Tue. Apr 16th, 2024

ന്യൂഡല്‍ഹി:

ലോക്ക്ഡൗണ്‍ നഷ്ടം മദ്യത്തില്‍ നിന്ന് പിടിക്കാന്‍ തീരുമാനിച്ച് ആന്ധ്ര സര്‍ക്കാരും. ഡല്‍ഹി സര്‍ക്കാര്‍ വരുമാനം മദ്യത്തിലൂടെ കണ്ടെത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിന്‍റെയും നടപടി.

മദ്യത്തിന്റെ വിലയില്‍ 75 ശതമാനം വര്‍ധനവാണ് ആന്ധ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. ഇന്ന് ഉച്ചമുതല്‍ നിരക്ക് പ്രാബല്യത്തിലായി.

25 ശതമാനം വിലവര്‍ദ്ധനവ് ആന്ധ്ര സര്‍ക്കാര്‍ ആദ്യമെ തന്നെ വരുത്തിയിരുന്നു. ഇന്നലെ മദ്യവില്‍പ്പന ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാനാണ് 50 ശതമാനം കൂടി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് ആന്ധ്രസര്‍ക്കാര്‍ പറയുന്നത്.

മദ്യത്തിന് 70 ശതമാനം അധിക നികുതിയാണ് ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. കൊറോണ ഫീ എന്ന പേരിലാണ് അധിക നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam