Wed. Apr 24th, 2024
തിരുവനന്തപുരം:

നേരത്തേ മരവിപ്പിച്ചു നിര്‍ത്തിയിരുന്ന മൂന്ന് പാത ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനം റെയില്‍വെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ, കായംകുളം സെക്ഷനിലെ 69 കിലോമീറ്റര്‍ പാളം ഇരട്ടിപ്പിക്കാന്‍ 1439 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. എറണാകുളം-കുമ്ബളം (7.7 കിമീ) 189 കോടി, കുമ്പളം-തുറവൂര്‍ (15.59 കിമീ) 250 കോടി, തുറവൂര്‍-അമ്പലപ്പുഴ(45.7 കിമീ) 1000 കോടി എന്നിങ്ങനെയാണ് പദ്ധതി നടപ്പാക്കുന്നത്.