Wed. Sep 3rd, 2025
ദുബായ്:

സാമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടുമുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി യുഎഇ. വിദ്വേഷമോ വിവേചനമോ പ്രചരിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും 10 ലക്ഷം ദിര്‍ഹം വരെ പിഴയും ചുരുങ്ങിയത് അഞ്ചുവര്‍ഷം തടവും ശിക്ഷയായി നല്‍കുമെന്ന് യുഎഇ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന സഹിഷ്ണുതാ മൂല്യങ്ങള്‍ ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല. അങ്ങനെ ചെയ്യുന്നവര്‍ പിഴയോ തടവുശിക്ഷയോ ഇവ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും.

അടുത്തകാലത്ത് ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശം നടത്തിയതിന് ഗള്‍ഫ് നാടുകളില്‍ ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഗള്‍ഫിലെ ഇന്ത്യന്‍ സ്ഥാനപതികള്‍ ഇത്തരം പ്രവണതകളില്‍ നിന്ന് മാറിനില്‍ക്കാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും കാര്യമായ മാറ്റമൊന്നുമുണ്ടായില്ല.

By Binsha Das

Digital Journalist at Woke Malayalam