Sat. Jan 18th, 2025
ന്യൂഡല്‍ഹി:

 
ഡല്‍ഹിയിലെ സിജിഎം കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന അര്‍ദ്ധ സൈനിക വിഭാഗമായ ബിഎസ്‌എഫിന്റെ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ ബിഎസ്‌എഫ് ആസ്ഥാനത്തിന്റെ ആദ്യത്തെയും രണ്ടാമത്തെയും നിലകള്‍ അടച്ചു. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ സിആര്‍പിഎഫ് ആസ്ഥാനവും അടച്ചിരുന്നു. കിഴക്കന്‍ ഡല്‍ഹിയിലെ സിആര്‍പിഎഫ് ക്യാമ്പില്‍ 68 ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്. രാജ്യത്ത് ആകെ 127 സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 122 പേര്‍ ഡല്‍ഹിയിലെ ബറ്റാലിയനില്‍ നിന്നാണ്. ഒരു സിആര്‍പിഎഫ് ജവാന്‍ മരണപ്പെടുകയും ചെയ്തിരുന്നു.