Sun. Dec 22nd, 2024
ന്യൂഡല്‍ഹി:

 
കൊവിഡിനിതെരിയുള്ള സര്‍ക്കാരിന്റെ പോരാട്ടത്തില്‍ കെെകോര്‍ത്ത് ഇന്ത്യന്‍ വനിത ഹോക്കി ടീം. 18 ദിവസത്തെ ഫിറ്റ്‌നസ് ചലഞ്ചിലൂടെ വനിതാ താരങ്ങള്‍ സമാഹരിച്ചത് 20 ലക്ഷത്തിലധികം രൂപ. ഈ തുക ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ക്കിക്കുന്ന ഉദയ് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയ്ക്ക് നല്‍കാനാണ് തീരുമാനം.

ടീമിലെ ഓരോ താരങ്ങളും ഓരോ ദിവസം വീതം സോഷ്യല്‍ മീഡിയയില്‍ വിവിധ ഫിറ്റ്‌നസ് ചലഞ്ചുമായി രംഗത്തെത്തും. തുടര്‍ന്ന് പത്തുപേരെ സോഷ്യല്‍ മീഡിയയിലൂടെ ഈ ചലഞ്ചിന് ക്ഷണിക്കുകയും ചെയ്യും. പങ്കെടുക്കുന്നവരോട് 100 രൂപ വീതം ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഇങ്ങനെയാണ് ഇത്രയധികം തുക താരങ്ങള്‍ സമാഹരിച്ചത്.

ഈ തുക കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ, വിവിധ സ്ഥലങ്ങളിലെ രോഗികള്‍, കുടിയേറ്റ തൊഴിലാളികള്‍, ചേരിനിവാസികള്‍ എന്നിവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായാണ് വിനിയോഗിക്കുക.

.

By Binsha Das

Digital Journalist at Woke Malayalam