Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 1389 ആയി ഉയർന്നു. ഇന്ന് 2573 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,836 ആയി. അതെ സമയം, ഡല്‍ഹിയിൽ ഗ്രീൻ സോണുകളിൽ ഇളവുകൾ അനുവദിച്ചത് ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കി.