Wed. Nov 6th, 2024
തിരുവനന്തപുരം:

അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് മടക്കി അയക്കാന്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ഇന്നും തുടരും. തൃശ്ശൂർ, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്നായി ഇന്ന് നാലു ട്രെയിനുകള്‍ കൂടിയാണ് അതിഥി തൊഴിലാളികളുമായി സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്നത്. എറണാകുളത്ത് നിന്ന് രണ്ട് ട്രെയിനുകളാണ് യാത്ര തിരിക്കുക. തൃശ്ശൂരിൽ നിന്നും കണ്ണൂരിൽ നിന്നും വൈകീട്ട് അഞ്ച് മണിക്ക് ട്രെയിൻ പുറപ്പെടും. ക്യാമ്പുകളിൽ നേരിട്ട് പരിശോധന നടത്തി രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ തെരഞ്ഞെടുത്താണ് യാത്രയാക്കുന്നത്. ഇന്നലെ അതിഥി തൊഴിലാളികളുമായി അഞ്ച് ട്രെയിനുകൾ കേരളത്തിൽ നിന്ന് പുറപ്പെട്ടിരുന്നു. ഏഴായിരത്തോളം പേരാണ് ഇതുവരെ സ്വദേശത്തേക്ക് മടങ്ങിയത്.

By Binsha Das

Digital Journalist at Woke Malayalam