Sat. Jan 18th, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്നാര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയുടെ പരിശോധനാഫലവും നെഗറ്റീവായതോടെ 401 പേര് സംസ്ഥാനത്ത് ഇത് വരെ രോഗമുക്തരായി. 95 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

അതെ സമയം, സംസ്ഥാനത്ത് 4 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 84 ആയി.