Fri. Nov 22nd, 2024
ന്യൂ ഡല്‍ഹി:

കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അഭിനന്ദനം. കൊവിഡ് പ്രതിരോധം, പരിശോധന, ചികിത്സ എന്നിവയില്‍ കേരളം രാജ്യത്തിനു മാതൃകയാണെന്ന് ഐസിഎംആര്‍ വക്താവും പകര്‍ച്ചവ്യാധി-സമ്പര്‍ക്ക രോഗവിഭാഗം മേധാവിയുമായ ഡോ.രാമന്‍ ഗംഗാഖേദ്കര്‍ പറഞ്ഞു.

രോഗവ്യാപനം തിരിച്ചറിയാന്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി ഉള്‍പ്പെടെ നിര്‍ദേശം നല്‍കിയതിന്‍റെ ഭാഗമായി  5 ദിവസത്തിനിടെ 7203 കോവിഡ് പരിശോധനകളാണ് സംസ്ഥാനം നടത്തിയത്. അതെ സമയം, ആന്റിബോഡി ടെസ്റ്റുകളുടെ ഗവേഷണം പുരോഗമിക്കുന്നതേയുള്ളൂ. ഈ ഘട്ടത്തില്‍ സുവ്യക്തമായ പരിശോധനാഫലം ലഭിക്കുന്നത് സ്രവ പരിശോധനയിലൂടെയാണ്. ടെസ്റ്റുകളുടെ എണ്ണത്തില്‍ ഭീതി പരത്തരുതെന്നും ഡോ.രാമന്‍ ഗംഗാഖേദ്കര്‍ പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam