ന്യൂ ഡല്‍ഹി:
കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് ആദരം അര്‍പ്പിക്കാൻ വ്യോമസേനയുടെ നേതൃത്വത്തിന്‍ ഫ്ലൈപാസ്റ്റ് ആരംഭിച്ചു. ശ്രീനഗര്‍ മുതൽ തിരുവനന്തപുരം വരെ സേനയുടെ വിമാനങ്ങൾ പറന്ന് കൊവിഡ് ആശുപത്രികൾക്കുമേൽ പൂക്കൾ വിതറി കൊവിഡ് പ്രതിരോധ പോരാട്ടത്തിന് സൈന്യം പിന്തുണയും ആദരവും അറിയിക്കും.
വായുസേനയുടെ ട്രാൻസ്പോര്‍ട്ട് വിമാനങ്ങളും മിഗ് 21, മിഗ് 27 യുദ്ധവിമാനങ്ങളും ഫ്ലൈപാസ്റ്റിൽ പങ്കെടുക്കും. പൂക്കൾ വിതറാൻ ഹെലികോപ്റ്ററുകളുമുണ്ട്. ദീപങ്ങൾ കൊണ്ട് അലങ്കരിച്ച് നാവിക സേന കപ്പലുകളും, ബാന്‍റ് സംഘങ്ങളുമായി കരസേനയും ചടങ്ങിന്‍റെ ഭാഗമാകും. രാവിലെ ഒമ്പതര മണിക്ക് പൊലീസുകാര്‍ക്ക് ആദരമര്‍പ്പിച്ച് ദില്ലിയിലെ പൊലീസ് സ്മാരകത്തിൽ സേനാമേധാവികൾ പുഷ്പചക്രം അര്‍പ്പിച്ചുകൊണ്ടാണ് ഫ്ലൈപാസ്റ്റിന് തുടക്കമിട്ടത്.