അബുദാബി:
കൊവിഡ് വൈറസിനെ നേരിടാൻ സ്റ്റെം സെല്‍ ചികിത്സ വികസിപ്പിച്ചെടുത്ത് അബുദാബിയിലെ സ്റ്റെംസെല്‍ സെന്ററിലെ ഗവേഷകര്‍. രോഗബാധിതരുടെ രക്തത്തില്‍നിന്ന് മൂലകോശം എടുത്ത് അവയില്‍ പരീക്ഷണം നടത്തി തിരിച്ച് ശരീരത്തില്‍ തന്നെ പ്രയോഗിക്കുന്ന രീതിയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിര്‍ണ്ണായക നേട്ടം കൈവരിച്ച സ്റ്റെംസെല്‍ സെന്ററിലെ ഗവേഷകരും, ഡോക്ടര്‍മാരും അടങ്ങിയ വിദഗ്ദ സംഘത്തെ യുഎഇ ഭരണാധികാരികള്‍ അഭിനന്ദിക്കുകയും ഒപ്പം സാമ്പത്തിക മന്ത്രാലയം പേറ്റന്റ് നല്‍കുകയും ചെയ്തു. എന്നാൽ ചികിത്സയുടെ ഫലപ്രാപ്തി തെളിയിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.