തിരുവനന്തപുരം:
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ മെയ് മൂന്നിന് അവസാനിച്ചാലും അടുത്ത ദിവസം മദ്യശാലകൾ സംസ്ഥാനത്ത് തുറക്കുന്നതിനെ കുറിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് എക്സെെസ് മന്ത്രി ടിപി രാമകൃഷ്ണന്‍. ബീവറേജസ്, കൺസ്യൂമർ ഫെഡ് മദ്യ ശാലകളും ബാറുകളും തുറക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ് ടിപി രാമകൃഷ്ണൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞത്.
ലോക്ഡൗണ്‍ അവസാനിച്ചാല്‍ മദ്യശാലകള്‍ തുറക്കാന്‍ വഴിയൊരുങ്ങുമെന്നും, ഈ സാഹചര്യത്തില്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ നിര്‍ദ്ദേശിച്ചും ബിവറേജ്സ് കോര്‍പറേഷന്‍ എംഡി സ്പര്‍ജന്‍കുമാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എക്സെെസ് മന്ത്രിയുടെ പ്രതികരണം വന്നത്.
സംസ്ഥാനത്ത് മദ്യശാലകൾ തുറക്കേണ്ട സാഹചര്യത്തിൽ സ്വീകരിക്കേണ്ട കാര്യങ്ങൾ ആണ് ബിവറേജസ് കോർപറേഷൻ എംഡിയുടെ ഉത്തരവിൽ ഉള്ളതെന്നായിരുന്നു ഇതേകുറിച്ച് മന്ത്രി പ്രതികരിച്ചത്.
എല്ലാ മദ്യവലിപ്പന ശാലകളും,വെയര്‍ഹൗസ് പരിസരവും അണുവിമുക്തമാക്കണം.എല്ലാ ജിവനക്കാര്‍ക്കും മാസ്കും ഗ്ലൗസും സാനിറ്റൈസര്‍ ഉപയോഗവും നിര്‍ബന്ധമാണെന്ന് ബിവറേജ്സ് കോര്‍പറേഷന്‍ എംഡി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.