Mon. Dec 23rd, 2024
മലപ്പുറം:

മലപ്പുറം ചട്ടിപ്പറമ്പിൽ ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിൽ പോകണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ പ്രകടനമായി തെരുവിലിറങ്ങിയത്. പ്രകടനത്തിൽ നൂറോളം അതിഥി തൊഴിലാളികളാണ് പങ്കെടുത്തത്.

പോലീസ് ഇവര്‍ക്കു നേരെ ലാത്തി വീശുകയും ചെയ്തു. സംഭവ സ്ഥലത്ത് ഇപ്പോഴും ഡിവൈഎസ്പിയും മൂന്ന് എസ്ഐമാരുമടക്കമുള്ള പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രകടനത്തിനു പിന്നില്‍ ആസൂത്രകര്‍ ആരെങ്കിലുമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

തങ്ങൾക്ക് ആഹാരവും മറ്റ് സൗകര്യങ്ങളുമൊക്കെ ലഭിക്കുന്നുണ്ടെന്ന് തൊഴിലാളികൾ സമ്മതിക്കുന്നുണ്ട്. എന്നാൽ, അതൊന്നും ലഭിച്ചില്ലെങ്കിലും സാരമില്ല തങ്ങൾക്ക് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യമാണ് അവര്‍ ഉന്നയിക്കുന്നത്.