തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ കേസും പിഴയും ചുമത്തും. പിടികൂടിയാൽ ആദ്യം 200 രൂപ പിഴയീടാക്കും. കുറ്റം ആവർത്തിച്ചാല്‍ 5000 രൂപയാണ് പിഴ. ഇന്ത്യൻ ശിക്ഷ നിയമം 290 പ്രകാരം കേസുമെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. വീടുകളിൽ നിർമ്മിച്ച തുണികൊണ്ടുള്ള മാസ്ക്ക്,തോർത്ത്, കർച്ചീഫ് എന്നിവ മുഖാവരണമായി ഉപയോഗിക്കാം. സംസ്ഥാന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കെല്ലാം മാസ്ക് നൽകാനുള്ള ശ്രമങ്ങളും സർക്കാർ ആരംഭിച്ചിട്ടുണ്ട്.