Mon. Dec 23rd, 2024
ദുബായ്:

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് ബാധയെത്തുടർന്ന് മരിച്ചത് നാല് മലയാളികൾ. പത്തനംതിട്ട സ്വദേശികളായ ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക പ്രിൻസി റോയ് മാത്യു, ആറന്മുള സ്വദേശി രാജേഷ് കുട്ടപ്പൻ നായർ, തൃശൂർ സ്വദേശികളായ സാമൂഹ്യപ്രവര്‍ത്തകൻ പികെ അബ്ദുൽ കരീം ഹാജി, അബ്ദുൽ ഗഫൂർ എന്നിവരാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ 29 മലയാളികളടക്കം 307പേര്‍ മരിച്ചു. ഇവിടെ 54,830 കൊവിഡ് കേസുകൾ ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പ്രവാസികളെ തിരിച്ചു കൊണ്ടുവരാൻ ഗൾഫിലെ ഇന്ത്യൻ എംബസികൾ വിവര ശേഖരണം തുടങ്ങി.  മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾ അതാതു രാജ്യങ്ങളിലെ എംബസിയുടെയും കോൺസുലേറ്റിന്റെയും വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.