Wed. Jan 22nd, 2025
ന്യൂ ഡല്‍ഹി:

ഇന്ത്യയിൽ 129 ജില്ലകള്‍ മാത്രമാണ് നിലവില്‍ റെഡ് സോണുകളുടെ പട്ടികയിലുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍. ഗ്രീൻസോണിലെ ജില്ലകളുടെ എണ്ണം 254 ആയി ഉയര്‍ന്നു. അഞ്ച് നഗരങ്ങളിലാണ് രോഗബാധ പ്രധാനമായും ഉള്ളത്. അതെ സമയം, മറ്റ് രോഗങ്ങൾക്ക് ആശുപത്രികളില്‍ ചികിത്സ തേടുന്നവരെ കൊവിഡ് പരിശോധനക്ക് നിർബന്ധിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാർ പുറത്തിറക്കിയ മാർഗരേഖ അനുസരിച്ച് മാത്രമെ കൊവിഡ് പരിശോധന നടത്തേണ്ടതുള്ളുവെന്നാണ് നിര്‍ദ്ദേശം. കൊവിഡ് പരിശോധന ആവശ്യപ്പെട്ട് മറ്റ് അസുഖം ഉള്ളവർക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്‍റെ ഇടപെടല്‍.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 31,000 കടന്നിരിക്കുകയാണ്. 1007 പേരാണ് ഇതുവരെ മരണപ്പെട്ടത്.  കൊവിഡ് ഭേദമാവുന്നവരുടെ എണ്ണം കൂടുന്നതായും കേസുകൾ ഇരട്ടിക്കുന്നതിന്‍റെ തോത് കുറയുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.