ഡൽഹി:
എൻഎസ്‌ഇ നിഫ്റ്റി 50 സൂചിക 1.84 ശതമാനം ഉയർന്ന് 9,553.35ലും ബിഎസ്‌ഇ സെൻസെക്സ് 1.89 ശതമാനം ഉയർന്ന് 32,720.16ലും എത്തി. യൂറോപ്പിലും അമേരിക്കയിലും ലോക്ക് ഡൗണുകൾ ലഘൂകരിക്കുന്നതിന്റെ സൂചനകളെ തുടർന്ന് എച്ച്ഡിഎഫ്‌സി നേതൃത്വത്തിലുള്ള ധനകാര്യ റാലിയാണ് നേട്ടത്തിന് പിന്നിൽ. മാർച്ച് 24 ലെ ഏറ്റവും താഴ്ന്ന പോയിന്റിൽ നിന്നാണ് ഇന്ന് സെൻസെക്സ് 28 ശതമാനം കുതിച്ചുകയറിയത്. യുഎസ് ഡോളറിനെതിരെ ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് ഓഹരി വിപണി ക്ലോസ് ചെയ്തത്.
അസംസ്കൃത എണ്ണ വിലയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 2.30 ശതമാനം ഉയർന്ന് 20.93 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 12.56 ശതമാനം അഥവാ 1.55 ഡോളർ ഉയർന്ന് 13.89 ഡോളറിലുമെത്തി.