Thu. Jan 23rd, 2025
വാഷിങ്ടണ്‍:

കൊറോണ ബാധിച്ച യുഎസ് നേവി ഡിസ്ട്രോയറിലെ നാവികരുടെ എണ്ണം 64 ആയി. കാലിഫോര്‍ണിയയിലെ സാന്റിയാഗോയിലുള്ള നാവിക സൈന്യത്താവളത്തിലാണ് യുദ്ധക്കപ്പല്‍ ഇപ്പോഴുള്ളത്. കപ്പലിലുള്ള മൂന്നൂറോളം നാവികരില്‍ പകുതിയിലധികം പേരെയും കൊവിഡ് 19  പരിശോധനക്ക് വിധേയമാക്കിയിരുന്നു. ശേഷിക്കുന്നവരെ ഉടന്‍ പരിശോധനക്ക് വിധേയമാക്കുമെന്ന് ലെഫ്റ്റനെന്റ് കമാന്‍ഡര്‍ മേഖന്‍ ഐസക് വ്യക്തമാക്കി.

രോഗം ബാധിച്ച നാവികരെയെല്ലാം ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. സാന്റിയാഗോയില്‍ വെച്ച്‌ തന്നെ കപ്പല്‍ അണുവിമുക്തമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൊറോണ വൈറസ്‌ ആക്രമിക്കുന്ന രണ്ടാമത്തെ യുഎസ് യുദ്ധക്കപ്പലാണ് നേവി ഡിസ്ട്രോയര്‍. ഇതിന് മുന്‍പ് യുഎസ്‌എസ് തിയോഡര്‍ റൂസ്വെല്‍റ്റ് എയര്‍ക്രാഫ്റ്റ് കാരിയറിലെ സൈനികര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.