ഡല്‍ഹി:
ഡല്‍ഹി സിആർപിഎഫ് ക്യാമ്പിൽ രോഗം ബാധിച്ച ജവാന്മാരുടെ എണ്ണം 47 ആയി. നൂറ് ജവാന്മാരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. ഡല്‍ഹിയിലെ പുതിയ ഹോട്ട്സ്പോട്ടുകളിൽ ഒന്നായി മാറിയിരിക്കുകയാണ് മയൂർ വിഹാറിലെ സിആർപിഎഫ് ക്യാമ്പ്.
350 ജവാന്മാരുള്ള ക്യാമ്പിലാണ് മലയാളിയടക്കം നാല്പതിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മരിച്ച അസാം സ്വദേശിയിൽ നിന്നാണ് ക്യാന്പിൽ രോഗവ്യാപനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനങ്ങള്‍. ഇതെ തുടര്‍ന്ന് ക്യാമ്പ് പൂര്‍ണമായി അടച്ചിരുന്നു.
അതെസമയം, ഡല്‍ഹി ജഹാംഗീർപുരിയിലെ ബിജെആർഎം ആശുപത്രിയിൽ 10 ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥീരീകരിച്ചു. ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 75 ആയി. കൊൽക്കത്തിലെ നാരായണ ആശുപത്രിയിൽ 4 മലയാളികൾ അടക്കം ഒന്പത് നഴ്സുമാര്‍ കൂടി കൊവിഡ് ബാധിതരായിട്ടുണ്ട്.