Wed. Jan 22nd, 2025
ന്യൂ ഡല്‍ഹി:

 
കൊവിഡ് വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോൿഡൌണിന്റെ സാഹചര്യത്തില്‍ രാജ്യത്തെ കോളേജുകളിൽ പുതിയ ബാച്ചിന്റെ പ്രവേശനം വൈകും. കോളേജുകളുടെ പ്രവര്‍ത്തനവും പരീക്ഷകളും എങ്ങനെ നടത്താമെന്നത് പഠിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ യുജിസി നേതൃത്വത്തില്‍ നിയോഗിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ കോഴ്സുകള്‍ തുടങ്ങുന്നത് സെപ്റ്റംബറിലേക്ക് നീട്ടണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഈ നിര്‍ദ്ദേശം ഐഐടി ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലും ബാധകമാണ്. അതേ സമയം രാജ്യത്തെ മെഡിക്കല്‍ പ്രവേശനം ഓഗസ്റ്റിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് നേരത്തെ കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും.