Thu. Jan 23rd, 2025
ഡൽഹി:

പഞ്ചായത്ത് തലത്തിലുള്ള പ്രവർത്തനങ്ങളുടെ അക്കൗണ്ടിംഗ് സംവിധാനങ്ങൾക്കായി ഒരുക്കിയ ഇ-ഗ്രാം സ്വരാജ് ആപ്ലിക്കേഷനും വെബ് പോർട്ടലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്‌ഘാടനം ചെയ്തു. പഞ്ചായത്തുകളും ജില്ലകളും സ്വയംപര്യാപ്തമായാൽ ജനാധിപത്യം സുശക്തമാകുമെന്നും ഇ – ഗ്രാം സ്വരാജ് ആപ്ലിക്കേഷനിലൂടെ സുതാര്യത ഉറപ്പാകുമെന്നും മോദി വ്യക്തമാക്കി.  രാജ്യമെമ്പാടുമുള്ള തെരഞ്ഞെടുക്കപ്പെട്ട സർപ‍ഞ്ചുമാരുമായി വീഡിയോ കോൺഫറൻസിംഗ് വഴി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സ്വയം പര്യാപ്തത കൈവരിക്കാൻ നമ്മുടെ രാജ്യത്തിനാകണം എന്ന പാഠമാണ് കോറോണവൈറസ് വ്യാപനം നൽകുന്നതെന്നും മോദി കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരിന്‍റെ സൗമിത്ര യോജന പ്രകാരം ഓരോ വില്ലേജിലെയും ഡ്രോൺ മാപ്പിംഗ് പൂർത്തിയാക്കുന്നതോടെ ഭൂരേഖകൾ അവിടത്തെ ജനങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കുമെന്നും അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam