Wed. Jan 22nd, 2025

എറണാകുളം:

ലോക്ഡൗണില്‍ പാല്‍ ഉത്പന്നങ്ങള്‍ കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് സഹായവുമായി നെസ്ലെ. കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണില്‍ ഇനി  നെസ്‌ലെ പ്രൊഡക്റ്റുകള്‍ എത്തും. ആവശ്യക്കാര്‍ക്ക് ഇവിടെ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാം. അതേസമയം, ‘നെസ്‌ലെ’ കമ്പനിയുമായി സഹകരിച്ച്  ജില്ലയിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് സൗജന്യമായി പാല്‍ എത്തിക്കുന്ന ജില്ലാ ഭരണകൂടത്തിന്‍റെ പോഷണം’ പദ്ധതിയുടെ പ്രവര്‍ത്തനം മികച്ച രീതിയില്‍ മുന്നേറുകയാണ്. റെഡി ടു ഡ്രിങ്ക് മില്‍ക്ക് പാക്കറ്റുകളാണ് തദ്ദേശസ്ഥാപനങ്ങള്‍ മുഖേന കുടുംബങ്ങളിലെത്തിക്കുന്നത്. മുതിര്‍ന്ന പൗരര്‍, രോഗികള്‍, പട്ടികവര്‍ഗ കുടുംബങ്ങള്‍, കുട്ടികള്‍ എന്നിവര്‍ക്കാണ് ലോക്ക്‌ഡൗണ്‍ ദിവസങ്ങളില്‍ റെഡി ടു ഡ്രിങ്ക് പാല്‍ പാക്കറ്റുകള്‍ എത്തിക്കുന്നത്

By Binsha Das

Digital Journalist at Woke Malayalam