Mon. Dec 23rd, 2024
ന്യൂഡൽഹി:

പിസ്സ വീട്ടിലെത്തിക്കുന്ന ആൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. വടക്കൻ ഡൽഹിയിൽ പിസ്സ വീട്ടിലെത്തിക്കുന്ന ആൾക്ക് കൊവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് അയാൾ കഴിഞ്ഞ കുറച്ചുദിവസമായി പിസ്സ എത്തിക്കുന്ന 72 ആളുകൾക്ക് വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ അധികാരികൾ ഉത്തരവു നൽകിയതായി എ എൻ ഐ റിപ്പോർട്ടു ചെയ്തു. അയാളുമായി സമ്പർക്കത്തിലിരുന്ന പതിനേഴു പേരെയും ക്വാറന്റൈനിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.