Sat. Jan 18th, 2025
എറണാകുളം:

ഈസ്റ്റര്‍ ദിനമായ ഇന്ന് വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയാണ് ദേവാലയങ്ങളില്‍ ചടങ്ങുകള്‍ നടക്കുന്നത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പല പള്ളികളിലും പാതിരാകുര്‍ബാന ഒഴിവാക്കിയിരുന്നു. അഞ്ച് പേരില്‍ കൂടുതല്‍ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് സഭാ നേതൃത്വങ്ങള്‍ വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  സംസ്ഥാനത്തെ ചില പള്ളികളില്‍ മാത്രമാണ് പാതിരാ കുര്‍ബാന നടന്നത്. വിശ്വാസികള്‍ക്ക് ശുശ്രൂഷകള്‍ ഓണ്‍ലൈന്‍ വഴി വീക്ഷിക്കാനുള്ള സൗകര്യം പല ദേവാലയങ്ങളും ഒരുക്കിയിട്ടുണ്ട്.