Mon. Dec 23rd, 2024
ദുബായ്:

ദുബായ് ബജറ്റ് എയർലൈനായ ഫ്ലൈദുബായ് ഏപ്രിൽ 15 മുതൽ ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ നടത്തും. നാട്ടിലേക്ക് അടിയന്തര ആവശ്യങ്ങൾക്കായി മടങ്ങേണ്ടവര്‍ക്കും സന്ദർശക വിസയിൽ യുഎഇയില്‍ കുടുങ്ങിപ്പോയവർക്കും വേണ്ടിയാകും ആദ്യ സർവീസുകൾ.

കോഴിക്കോട്, നെടുമ്പാശ്ശേരി ഉൾപ്പെടെ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിലേക്കാണ് സർവീസ് നടത്തുക. ഇന്ത്യയിലെ നിയമങ്ങൾക്ക് വിധേയമായിട്ടായിരിക്കും സർവീസുകൾ എന്ന് ഫ്ലൈദുബായ് അറിയിച്ചു. 1800 ദിർഹം (37000 രുപ) മുതലാണ് ടിക്കറ്റ് നിരക്ക്. മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ലഭ്യമാരിക്കില്ല. ആദ്യമണിക്കൂറില്‍ തന്നെ ടിക്കറ്റ് സ്വന്തമാക്കാൻ പ്രവാസികൾ തിരക്ക് കൂട്ടുകയാണ്. അതേസമയം, ഗള്‍ഫിലെ കൊവിഡ് ബാധിതരുടെ എണ്ണം 8,000 കടന്നു.

By Arya MR