Fri. Nov 22nd, 2024
വാഷിങ്ടണ്‍:

 
ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല്‍പ്പത്തി രണ്ടായിരത്തി ഒരുന്നൂറ്റി ഏഴായി. വിവിധ രാജ്യങ്ങളിലായി 8.57 ലക്ഷത്തോളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ചൈനയെ മറികടന്ന് രണ്ട് ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച അമേരിക്കയില്‍ മരണം മൂവായിരത്തി എണ്ണൂറ്റി അറുപത്തി ഏഴായി.

ന്യൂയോർക്കിൽ കൊവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശിയായ തോമസ് ഡേവിഡ് മരിച്ചു. കടുത്ത വേദന നിറഞ്ഞ രണ്ടാഴ്ചയാണ് മുന്നിലുള്ളതെന്നും ഒരു ലക്ഷം മുതല്‍ 2,40000 പേര്‍ വരെ മരിക്കാൻ സാധ്യതയുണ്ടെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം, പന്ത്രണ്ടായിരത്തി നാനൂറ്റി ഇരുപത്തി എട്ടാണ് ഇറ്റലിയില്‍ രേഖപ്പെടുത്തിയ മരണ നിരക്ക്.

സ്‌പെയിനില്‍ എണ്ണായിരത്തി നാനൂറ്റി അറുപത്തി നാലു പേരാണ് മരിച്ചത്. 24 മണിക്കൂറില്‍ 748 ആണ് ഇവിടുത്തെ മരണ നിരക്ക്. അതേ സമയം, ഫ്രാന്‍സില്‍ കൊവിഡ് മരണം മൂവായിരത്തി അഞ്ഞൂറ്റി ഇരുപത്തി മൂന്നായി ഉയര്‍ന്നു.