തിരുവനന്തപുരം:
കൊവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഇന്ന് ആരംഭിച്ചു. ഈ മാസം ഇരുപത് വരെയാണ് വിതരണമുണ്ടാവുക. ഇരുപതിന് ശേഷം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സൗജന്യ ധാന്യവിതരണം നടക്കും. രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്കാണ് റേഷന്‍ വിതരണം ചെയ്യുക. ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ അഞ്ച് വരെ നീല, വെള്ള കാര്‍ഡുകാര്‍ക്കാണ് റേഷന്‍ നല്‍കുക.
റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണം നടത്തിയിട്ടുണ്ട്. ഒരേസമയം അഞ്ചുപേര്‍ക്ക് മാത്രമേ സാധനങ്ങൾ നല്‍കുകയുള്ളു. റേഷൻ കടയിൽ എത്താൻ കഴിയാത്തവർക്ക് സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകും. അതേസമയം റേഷൻ വേണ്ടാത്തവർക്ക് ഓണ്‍ലെെൻ മുഖേനെ അക്കാര്യം അറിയിക്കാം.