Mon. Dec 23rd, 2024

കേരള സർക്കാർ
സംഗ്രഹം

നികുതി വകുപ്പ് – ഏക്സൈസ് – സംസ്ഥാനത്ത് കൊറോണ വൈറസ് (കോവിഡ് 19) വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് മദ്യ വില്പനശാലകൾ അടച്ചതുമൂലം “alcohol withdrawal symptom” പ്രകടിപ്പിക്കുന്നവർക്ക് മദ്യം ലഭ്യമാക്കുന്നതിന് ലിക്വർ പാസ്സ് നൽകുന്നത് – മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

നികുതി (ജി) വകുപ്പ്
ജി.ഒ. (സാധാ) നം. 266/2020/നി.വ

തീയതി, തിരുവനന്തപുരം, 30/03/2020

പരാമർശം: 1. 23/03/2020 തീയതിയിലെ ജി. ഒ (എം.എസ്) 49/2020 പൊ.ഭ.വ.ഉത്തരവ്.

2. 24/03/2020 തീയതിയിലെ ജി.ഒ. (എം.എസ്) 34/2020 നി.വ. ഉത്തരവ്
3. 26/03/2020 തീയതിയിലെ ജി.ഒ. (എം. എസ്) 35/2020 നി.വ. ഉത്തരവ്

സംസ്ഥാനത്ത് കൊറോണ വൈറസ് (കോവിഡ് 19) വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് സമ്പൂർണ്ണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകളും, ബിവറേജസ്/കൺസ്യൂമറ്റ് ഫെഡ് ഔട്ട്ലെറ്റുകളും കള്ളുഷാപ്പുകളും ക്ലബ്ബുകളും അടച്ചുപൂട്ടുകയും സംസ്ഥാനത്ത് മദ്യം ലഭ്യമാകാത്ത സാഹചര്യം ഉടലെടുത്തിട്ടുമുണ്ട്. ഈ അവസ്ഥ മറ്റു ചില സാമൂഹിക പ്രശ്നങ്ങൾക്ക് ഇടയാക്കിയിട്ടുള്ളത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്ഥിരമായി മദ്യം ഉപയോഗിച്ചിരുന്നവരിൽ ഒരു വിഭാഗത്തിന് മദ്യം ഉപയോഗിക്കാത്ത അവസ്ഥ ശാരീരികവും മാനസികവുമായ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി ആത്മഹത്യകളും ആത്മഹത്യാ പ്രവണതകളും സംസ്ഥാനത്ത് പ്രകടമായിട്ടുണ്ട്. ഈ അവസ്ഥയ്ക്ക് പരിഹാരം കാണുവാൻ സർക്കാർ ഉദ്ദേശിക്കുന്നു. ആയത് ലക്ഷ്യമിട്ട്, ഇത്തരം പ്രത്യക്ഷമായ പ്രവണത പ്രകടിപ്പിക്കുന്നവരുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ മുൻ‌നിർത്തി, ഇത്തരക്കാർക്ക് നിയന്ത്രിതമായ അളവിൽ മദ്യം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ഉത്തരവുകൾ പുറപ്പെടുവിക്കുന്നു.

(1) ഇ.എസ്.ഐ അടക്കമുള്ള PHC/FHC, Block PHC/CHC താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ തുടങ്ങിയ സർക്കാർ ആശുപത്രികളിൽ “alcohol withdrawal symptom”-മായി എത്തിച്ചേരുന്നവർ ബന്ധപ്പെട്ട ആശുപത്രികളിൽ നിന്നും ഒ.പി. ടിക്കറ്റ് എടുത്ത് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.

(2) പരിശോധിക്കുന്ന ഡോക്ടറുടെ പക്കൽനിന്നും പ്രസ്തുത വ്യക്തി “alcohol withdrawal symptom” പ്രകടിപ്പിക്കുന്നുവെന്ന് ബോധ്യപ്പെട്ട് നൽകുന്ന ഒരു രേഖ/അഭിപ്രായ കുറിപ്പ് ഹാജരാക്കുന്ന പക്ഷം അയാൾക്ക് നിശ്ചിത അളവിൽ മദ്യം വിതരണം ചെയ്യാവുന്നതാണ്.

(3) ഇപ്രകാരം ഡോക്ടർ നൽകുന്ന രേഖ/അഭിപ്രായ കുറിപ്പ്, രോഗിയോ/രോഗി സാക്ഷ്യപ്പെടുത്തുന്ന മറ്റൊരാളോ സമീപത്തുള്ള എക്സൈസ് റേഞ്ച് ഓഫീസ്/സർക്കിൾ ഓഫീസിൽ ഹാജരാക്കേണ്ടതാണ്.

(4) ഇപ്രകാരം ലഭിക്കുന്ന രേഖ/അഭിപ്രായ കുറിപ്പ് പരിഗണിച്ച്, ഹാജരാക്കുന്ന ആധാർ കാർഡ്/ഇലക്ഷൻ ഐ ഡി കാർഡ്/ ഡ്രൈവിംഗ് ലൈസൻസ് ഇവയിലേതെങ്കിലും അടിസ്ഥാനമാക്കി ഈ ഉത്തരവിനോടൊപ്പം അനുബന്ധമായി ഉൾക്കൊള്ളിച്ചിട്ടുള്ള ഫോറത്തിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള പാസ്സ്, എക്സൈസ് റേഞ്ച് ഓഫീസ്/സർക്കിൾ ഓഫീസിൽ നിന്നും അനുവദിക്കേണ്ടതാണ്. ഒരാൾക്ക് ഒന്നിലധികം പാസ് നൽകുവാൻ പാടുള്ളതല്ല. പാസ് നൽകുന്ന മുറയ്ക്ക് ആയത് സംബന്ധിച്ച വിവരം ബന്ധപ്പെട്ട എക്സൈസ് ഓഫീസിൽ നിന്നും ബിവറേജസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറെ അറിയിക്കേണ്ടതാണ്.

(5) ഇപ്രകാരം പാസ് ലഭ്യമാകുന്ന വ്യക്തിക്ക്, ബന്ധപ്പെട്ട എക്സൈസ് ഓഫീസിൽ നിന്നും സന്ദേശം ലഭിക്കുന്ന മുറയ്ക്ക്, അബ്‌കാരി ആക്ട് പ്രകാരം അനുവദനീയമായ അളവിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം (IMFL) വിതരണം ചെയ്യുന്നതിന് ബിവറേജസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ മേൽ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിനായി ഔട്ട് ലെറ്റുകൾ തുറന്ന് പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ല.

(6) എക്സൈസ് വകുപ്പ് വിതരണം ചെയ്യുന്ന പാസ്സിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവിനെ സംബന്ധിച്ച വിവരങ്ങൾ അതാതു ദിവസം എക്സൈസ് വകുപ്പിനെ അറിയിക്കേണ്ടതാണ്.

(7) എക്സൈസ് വകുപ്പിന്റെ ഐ.ടി. സെൽ, വിതരണം ചെയ്യുന്ന പാസ്സുകൾ സംബന്ധിച്ച വിശദാംശങ്ങൾ രേഖപ്പെടുത്തേണ്ടതും, ഇരട്ടിപ്പും, മറ്റു തരത്തിലുള്ള ക്രമക്കേടുകളും ഉണ്ടാകുന്നില്ല എന്ന കാര്യം ഉറപ്പാക്കേണ്ടതുമാണ്.

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം
റ്റി.റ്റി. സുരേഷ്
ഗവ. ഡെപ്യൂട്ടി സെക്രട്ടറി

എക്സൈസ് കമ്മീഷണർ, തിരുവനന്തപുരം.

സംസ്ഥാന പോലീസ് മേധാവി.

മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ, തിരുവനന്തപുരം.
എല്ലാ ജില്ലാ കളക്ടർമാർക്കും.
ആരോഗ്യവകുപ്പ്
സ്റ്റോക്ക് ഫയൽ /ഓഫീസ് കോപ്പി

ഉത്തരവിൻ പ്രകാരം സെക്ഷൻ ഓഫീസർ (ഒപ്പ്)

അനുബന്ധം

Name of Range/ Circle Office:

Pass Serial No………./2020

LIQUOR ISSUE PASS FOR DEPENDANT INDIVIDUALS
(for issue of Liquor during the period of lock down due to COVID – 19 emergency)

Name & Phone No:

Father’s/Mother’s Name:

Age :

Present Residential Address :

ID Card Number
(Aadhar/Driving License/ Election ID Card) :

Referred by Hospital :

Date of Reference :

Name Of Doctor who referred :

Total Quantity of IMFL permitted: As per Abkari Act & Rules

Designated KSBC Store :

Place :

Date :

(Signature)

Name & Designation of the Excise Official issuing the Pass
(Office Seal)