Thu. Dec 26th, 2024
ന്യൂഡൽഹി:

 
കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് കേന്ദ്രം പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൌൺ കൂടുതൽ ദിവസത്തേക്ക് നീട്ടാൻ പദ്ധതിയില്ലെന്ന് കേന്ദ്രം അറിയിച്ചു. ലോക്ക് ഡൌൺ നീട്ടിയേക്കുമെന്നുള്ള വാർത്തകൾ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബ നിഷേധിച്ചതായി എ എൻ ഐ റിപ്പോർട്ടു ചെയ്തു.

“ഇത്തരം റിപ്പോർട്ടുകൾ കാണുമ്പോൾ ആശ്ചര്യം തോന്നുന്നു. ലോക്ക്ഡൌൺ നീട്ടാനുള്ള യാതൊരു പ്ലാനുമില്ല.” ഗൌബ അറിയിച്ചു.

ഏപ്രിൽ പതിനാലു വരെ നീണ്ടുനിൽക്കുന്ന 21 ദിവസത്തെ ലോക്ക്ഡൌൺ ആയിരുന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്.