Sun. Feb 23rd, 2025
കോട്ടയം:

 
ലോക്ക്ഡൌൺ ലംഘിച്ച് അതിഥി തൊഴിലാളികൾ പായിപ്പാട് ടൌണിൽ കൂട്ടം ചേർന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. മുഹമ്മദ് റിഞ്ജുവാണ് അറസ്റ്റിലായത്. ധർണ്ണ നടത്തിയതിന്റെ പേരിൽ രണ്ടായിരം തൊഴിലാളികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുമുണ്ട്.

അറസ്റ്റിനു മുന്നോടിയായി കോട്ടയം ജില്ലയിൽ സെക്ഷൻ 144 പ്രകാരം ജില്ലാ കളക്ടർ നിരോധന ഉത്തരവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വന്തം നാട്ടിലേക്ക് തിരികെപ്പോകണമെന്ന് ആവശ്യപ്പെട്ട് മൂവായിരത്തോളം തൊഴിലാളികളാണ് ലോക്ക്ഡൌൺ ലംഘിച്ച് പായിപ്പാട് ടൌണിൽ
ഞായറാഴ്ച പ്രതിഷേധം നടത്തിയത്.