Sat. Jan 18th, 2025
തിരുവനന്തപുരം:

 
തലശ്ശേരി കൂർഗ് ദേശീയപാതയിലെ റോഡ് കർണ്ണാടക മണ്ണിട്ട് അടച്ച് ഗതാഗതം തടസ്സപ്പെടുത്തിയതു കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു കത്തയച്ചു. കേരളത്തിലേക്കുള്ള ചരക്കുവാഹനഗതാഗതത്തിൽ തടസ്സം നേരിട്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.

ഈ വഴിയുള്ള ഗതാഗതത്തിനു തടസ്സം നേരിട്ടാൽ അവശ്യസാധനങ്ങളുമായി വരുന്ന വാഹനം കേരളത്തിലേക്ക് എത്തിച്ചേരാൻ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുമെന്നും, രാജ്യം ലോക് ഡൌൺ അവസ്ഥയിൽ ഇരിക്കുന്ന സമയത്ത് ഇത് ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടാവുമെന്നും കത്തിൽ പറയുന്നു.