Sun. Dec 22nd, 2024
മുംബൈ:

 
കൊവിഡ് 19 പോസിറ്റീവ് ആയ ഒരു ഡോക്ടർ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ മരിച്ചു. എൺപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ചെറുമകൻ ഇംഗ്ലണ്ടിൽ നിന്നും മാർച്ച് പന്ത്രണ്ടിന് എത്തിയിരുന്നു.

കൊറോണ പോസിറ്റീവ് ആയതിനെത്തുടർന്ന് ഡോക്ടറെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നു പുലർച്ചെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിലെ ആറുപേർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.