Sun. Dec 22nd, 2024
കൊച്ചി:

കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ  കേരള ഹൈക്കോടതി ഏപ്രിൽ എട്ട് വരെ അടച്ചു. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രം പരിഗണിക്കാൻ ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ സിറ്റിംഗ് ഉണ്ടാകും.  വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലുള്ള കേസുകൾ, ഹേബിയസ് കോർപ്പസ് ഹർജികള്‍, ജാമ്യ അപേക്ഷകൾ എന്നിവ മാത്രമാകും പരിഗണിക്കുക. രാവിലെ ജഡ്ജിമാരെല്ലാം ചേർന്നുള്ള ഫുൾകോർട്ട് യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.

By Arya MR