Thu. Jan 23rd, 2025
ഡൽഹി:

പഞ്ചാബിൽ ബുധനാഴ്ച മരിച്ച 70 വയസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇയാൾ ജർമനിയിൽ നിന്ന് ഇറ്റലി വഴി ഇന്ത്യയിൽ മടങ്ങിയെത്തിയതാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. അതേസമയം, ഇറാനിൽ കൊവിഡ് സ്ഥിരീകരിച്ച 255 ഇന്ത്യക്കാരിൽ ഒരാൾ മരിച്ചു. ഇറ്റലിയിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള അടുത്ത വിമാനം നാളെ പുറപ്പെടും.

By Athira Sreekumar

Digital Journalist at Woke Malayalam