Thu. Jan 23rd, 2025
ഭോപ്പാൽ:

വിമത എംഎൽഎമാർ രാജിവെച്ചതോടെ ഭൂരിപക്ഷം നഷ്ടമായ മധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാരിന്റെ വിധി ഇന്നറിയാം. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സഭയിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ട്. വിശ്വാസവോട്ടെടുപ്പിന് എല്ലാ എംഎൽഎമാരും നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപിയും കോൺഗ്രസ്സും വിപ്പ് പുറപ്പെടുവിച്ചു. 16 വിമത എംഎൽഎമാരുടെ രാജി സ്പീക്കർ സ്വീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി കമൽനാഥ് വിശ്വാസവോട്ടെടുപ്പിന് മുമ്പ് രാജി വെയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 

By Arya MR