Sun. Feb 23rd, 2025
വയനാട്:

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ണ്ണാടകത്തിലെ കുടകില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുടകിൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ജില്ലാ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. കുടകിലേക്ക് ആരും ജോലിക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. കര്‍ണ്ണാടകത്തില്‍ നിന്ന് നാട്ടിലേക്ക് വരുന്നവരെ ചെക്പോസ്റ്റിൽ പനി പരിശോധനക്ക് വിധേയരാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

By Arya MR