Mon. Dec 23rd, 2024
ജിദ്ദ:

കൊറോണ വ്യാപനത്തെ തുടർന്ന് ജിദ്ദയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഉംറ തീർത്ഥാടക സംഘത്തെ തിരികെ നാട്ടിലെത്തിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇതോടെ ഉംറക്കെത്തി ജിദ്ദയിൽ കുടുങ്ങിയ അവസാന ഇന്ത്യൻ സംഘവും തിരികെയെത്തി. അതേസമയം, ഫിലിപ്പീൻസിൽ കുടുങ്ങിയ മലയാളി മെഡിക്കൽ വിദ്യാർത്ഥികളെ തിരികെയെത്തിക്കാനായി ഇന്ത്യൻ എംബസി വിവരശേഖരണം തുടങ്ങി.

എന്നാൽ യുഎഇയിൽ താമസവിസക്കാർക്ക് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍  യുഎഇയിൽ പ്രവേശിക്കാൻ കഴിയില്ല. നിലവിൽ രണ്ടാഴ്ചത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നതെങ്കിലും കൊറോണ വ്യാപനത്തിന്റെ തീവ്രത അനുസരിച്ച് ഇതിൽ മാറ്റം വരാം. എല്ലാത്തരം വിസക്കാർക്കും ഈ വിലക്ക് ബാധകമാണ്.

By Athira Sreekumar

Digital Journalist at Woke Malayalam