Sun. Jan 19th, 2025
ആലുവ:

കൊവിഡ് ഭീതിക്കിടെ കൊച്ചി വിമാനത്താവളത്തിൽ ബിഗ് ബോസ് മത്സരാർത്ഥിക്ക് നല്‍കിയ സ്വീകരണം വിവാധമായ സാഹചര്യത്തിൽ താൻ കൊറോണയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യ പ്രതിയും മത്സരാർത്ഥിയുമായ രജിത് കുമാർ. ഇന്നലെ രാവിലെ 11 മണിയോടെ ആറ്റിങ്ങലില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത  രജിത് കുമാറിനെ ആലുവയില്‍ എത്തിച്ച്‌ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അടച്ചിട്ട മുറിയില്‍ പുറം ലോകവുമായി ബന്ധമില്ലാതെയാണ് ബിഗ് ബോസ് ഷോയ്ക്ക് വേണ്ടി തങ്ങിയിരുന്നതെന്നും അതിനാലാണ് സർക്കാർ നിർദ്ദേശങ്ങൾ അറിയാതിരുന്നതെന്നും ഇയാൾ വ്യക്തമാക്കി.

By Arya MR