ലോകത്താകമാനം കോവിഡ് 19 രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു. 8,227 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ഇറാനിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ആറായിരത്തിലധികം ആളുകള്‍ ഗുരുതരാവസ്ഥയിലാണ്.രോഗം വ്യാപിക്കുന്ന തോത് കുറഞ്ഞ ചൈനയില്‍ ഇന്ന് 13 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.