ഡൽഹി:
രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 137 ആയതോടെ വൈറസ് ബാധ രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഇന്ത്യൻ കൗണ്‍സിൽ ഫോര്‍ മെഡിക്കൽ റിസര്‍ച്ച് അറിയിച്ചു. രണ്ടാംഘട്ടത്തിൽ നിന്നും മൂന്നാംഘട്ടത്തിലേക്ക് കൊവിഡ് കടന്നാൽ നിയന്ത്രിക്കാനാകാത്ത സാഹചര്യമുണ്ടാകുമെന്നും അതിനാൽ പ്രതിരോധ നടപടികൾ ഊർജ്ജിതമായി തുടരാനാണ് തീരുമാനമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഇനി കൂടുതൽ കരുതൽ വേണമെന്നും ഐസിഎംആര്‍ നിര്‍ദ്ദേശിച്ചു.
ഇത് കൂടാതെ പശ്ചിമ ബംഗാളിൽ ആദ്യ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിലാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചിക്കുന്നത്. 41 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ പുനെയിലും ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ബസുകൾ അണുവിമുക്തമാക്കുകയും, ഹോട്ടലുകളും ബാറുകളും മൂന്ന് ദിവസത്തേയ്ക്ക് അടച്ചിടാനും സർക്കാർ ഉത്തരവിട്ടു.