Thu. Apr 25th, 2024

മാഹിയിൽ ഒരാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. ഉംറ കഴിഞ്ഞ് കോഴിക്കോട് വിമാനമിറങ്ങിയ 28 അംഗ സംഘത്തിലെ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്നലെ പ്രസിദ്ധീകരിച്ചു. രോഗി എത്തിയ കോഴിക്കോട് ബീച്ചില്‍ സന്ദര്‍ശകരെ ഇപ്പോൾ വിലക്കിയിരിക്കുകയാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇത് തുടരുമെന്ന് സൂപ്രണ്ട് ഉമ്മർ ഫാറൂഖ് അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam