Mon. Dec 23rd, 2024

ഉയരമില്ലാത്തതിന്റെ പേരിൽ സ്‌കൂളില്‍ കൂട്ടുകാര്‍ കളിയാക്കിയതിനെ തുടര്‍ന്ന് അമ്മയോട് പരാതി പറഞ്ഞ് കരയുന്ന ഓസ്‌ട്രേലിയൻ ബാലൻ ക്വാഡന്‍ ബെയില്‍സ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരുന്നു. അന്ന് ക്വാഡനന്റെ വീഡിയോ കണ്ട് പിന്തുണച്ച് എത്തിയ നിരവധി പേരിൽ മലയാളം നടൻ ഗിന്നസ് പക്രുവും ഉണ്ടായിരുന്നു. ഇപ്പോഴിതാ പക്രുവിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്വാഡന്‍ ബെയില്‍സ്. പക്രുവിനെ പോലെ തനിക്കും ഒരു നടനാകണമെന്നും അദ്ദേഹത്തെ നേരിൽ കാണണമെന്നും ഓസ്‌ട്രേലിയന്‍ മാധ്യമമായ എസ്ബിഎസ് മലയാളം വഴി ക്വാഡന്‍ വ്യക്തമാക്കി. ഈ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam