Sun. Jan 19th, 2025
ബംഗളുരു:

കർണ്ണാടകയിൽ കോവിഡ് 19 ബാധിച്ച് മരിച്ചയാൾ ചികിത്സയിലുണ്ടായിരുന്ന ആശുപത്രിയിൽ ഡ്യൂട്ടിയിലുരുന്ന കല്‍ബുറഗിയിലെ മെഡിക്കൽ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിൽ ഗുരുതര വീഴ്ച. ഇവർ നാട്ടിലേക്കെത്തിയത്  ട്രെയിനിലും കെഎസ്ആർടിസി ബസിലുമായാണ്. കലബുറഗിയിൽ നിന്ന് ബെംഗളൂരുവിലെത്താൻ കർണാടക ആർടിസി ബസ് ഏർപ്പെടുത്തിയതൊഴിച്ചാൽ മറ്റ് സംവിധാനങ്ങൾ നോർക്ക ഏർപ്പെടുത്തതാണ് വീഴ്ചയായത്. എന്നാൽ, സന്നദ്ധ സംഘടന ഒരുക്കിയ ആംബുലൻസിൽ കയറാൻ  വിദ്യാർത്ഥികൾ കൂട്ടാക്കിയില്ലെന്ന ആക്ഷേപവുമുണ്ട്. ബസിൽ പോയ വിദ്യാർത്ഥികളെ മുത്തങ്ങയിൽ പരിശോധിച്ചിട്ടുണ്ട്.

By Arya MR